Breaking News

വയോധികയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസ്; 24 മണിക്കൂറിനകം പ്രതി വലയില്‍


കുംബഡാജെ മൗവ്വാര്‍ അജിലയില്‍ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ 24 മണിക്കൂറിനകം പിടികൂടി ബദിയടുക്ക പോലീസ്. കാടുവെട്ട് യന്ത്രം ഉപയോഗിച്ച് ജോലി ചെയ്യുന്ന തൊഴിലാളിയും ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരനുമായ പരമേശ്വര എന്ന രമേശ് നായിക് (46) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.


No comments