Breaking News

"ഉയരട്ടെ നവകേരളം,തരിശു രഹിത കേരളം" എന്ന സന്ദേശവുമായി കേരള കർഷകസംഘത്തിൻ്റെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി


കരിന്തളം: "ഉയരട്ടെ നവകേരളം,തരിശു രഹിത കേരളം"എന്ന സന്ദേശവുമായി കേരള കർഷകസംഘത്തിൻ്റെ മെമ്പർഷിപ്പ് പ്രവർത്തനത്തിന് തുടക്കമായി.കർഷകസംഘം കരിന്തളം വെസ്റ്റ് യൂണിറ്റ് മെമ്പർഷിപ്പ് പ്രവർത്തനം റിട്ട:മിലിട്ടറി ഉദ്യോഗസ്ഥൻ എം നാരായണന് മെമ്പർഷിപ്പ് നൽകിക്കൊണ്ട് ഏരിയ കമ്മിറ്റിയംഗം ഒ എം ബാലകൃഷ്ണൻ മാസ്റ്റർ നിർവഹിച്ചു.സി പി എം കരിന്തളം വെസ്റ്റ് ബ്രാഞ്ച് സെക്രട്ടറി വാസു കരിന്തളം,യൂണിറ്റ് സെക്രട്ടറി പി വി രാമചന്ദ്രൻ,പ്രസിഡൻ്റ് ബി ആർ രതീഷ് തുടങ്ങിയവർ സംബന്ധിച്ചു.

No comments