Breaking News

വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസില്‍ നീലേശ്വരം സ്വദേശി അറസ്റ്റില്‍


എറണാകുളത്ത് വ്യാപാരിയെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന തൈക്കടപ്പുറം സ്വദേശി ഷാരോണിനെ(30) നീലേശ്വരം എസ്ഐ ജി.ജിഷ്ണുവും സംഘവും അറസ്റ്റുചെയ്തു. എറണാകുളം നോര്‍ത്ത് ടൗണ്‍ സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തകേസില്‍ യുവതി ഉള്‍പ്പെടെ നാലുപേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നുവെങ്കിലും ഷാരോണ്‍ ഒളിവില്‍ കഴിയുകയായിരുന്നു. എറണാകുളം പോലീസിന്റെ അഭ്യർത്ഥനപ്രകാരം എസ്ഐ ജിഷ്ണുവിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പോലീസുദ്യോഗസ്ഥരായ അജിത്ത് പള്ളിക്കര, മഹേഷ്‌ കാങ്കോൽ, ഡ്രൈവർ സുമേഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.  ഷാരോണിനെ എറണാകുളം പോലീസിന് കൈമാറി.


No comments