പനത്തടി മൊട്ടയംകൊച്ചി ഉന്നതിയിലെ മുപ്പതോളം സിപിഎം അനുഭാവികൾ കോൺഗ്രസിൽ ചേർന്നു
പാണത്തൂർ : സിപിഎം ബദ്ധം ഉപേക്ഷിച്ച് കോൺഗ്രസ് ചേർന്ന പനത്തടി പഞ്ചായത്ത് 16-ാം വാർഡ് മൊട്ടയംകൊച്ചിയിലെ മുപ്പതോളം സിപിഎം അനുഭാവികളെ കാസർഗോഡ് എം പി രാജ്മോഹൻ ഉണ്ണിത്താൻ ത്രിവർണ ഷാൾ അണിയിച്ച് കോൺഗ്രസ്സിലേക്ക് സ്വീകരിച്ചു. മൊട്ടയംകൊച്ചിയിലെ മുപ്പതോളം സിപിഎം അനുഭാവികളാണ് സിപിഎം ബന്ധം ഉപേക്ഷിച്ചു ഇന്നലെ കോൺഗ്രസിൽ ചേർന്നത്. പത്മനാഭൻ, തങ്കമണി, ആതിര, ആദിത്യ, അശ്വിൻ, കുമ്പ, സരസുധൻ, ഭീംനാഥ്, രേഷ്മ, ജ്യോതിഷ്, ബിനു, ശ്രുതി, നാരായണൻ, ലീല, സൗമ്യ, നാരായണി, ചന്ദ്രൻ തുടങ്ങിയവരാണ് കോൺഗ്രസിൽ ചേർന്നത്. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി നായർ, മണ്ഡലം പ്രസിഡണ്ട് ജെയിംസ് കെ.ജെ, കള്ളാർ മുൻ പഞ്ചായത്ത് പ്രസിഡണ്ട് എച്ച് വിഘ്നേശ്വര ഭട്ട്, ബ്ലോക്ക് വൈസ് പ്രസിഡണ്ട് സന്തോഷ് ടോം ജോസ്, ബ്ലോക്ക് സെക്രട്ടറി രാജീവ് തോമസ്, മണ്ഡലം വൈസ് പ്രസിഡണ്ട് എം ജയകുമാർ, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ അജിത്ത്, പഞ്ചായത്ത് മെമ്പർമാരായ എൻ വിൻസൻറ്, രാധിക കെ, വിജി മണിയംകുളം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അജീഷ്, പി.എം ജമാൽ എന്നിവർ സംബന്ധിച്ചു.
No comments