ബ്രദേർസ് കുറുഞ്ചേരി കൂട്ടായ്മയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി പാലിയേറ്റീവ് സൊസൈറ്റികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു
ഭീമനടി : ബ്രദഴ്സ് കുറുഞ്ചേരി കൂട്ടായ്മയുടെ നാലാം വാർഷികത്തിന്റെ ഭാഗമായി പാലിയേറ്റീവ് സൊസൈറ്റികൾക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി വി അനു ഉദ്ഘാടനം ചെയ്തു. നന്ദു രാജ് അധ്യക്ഷനായി. പഞ്ചായത്ത് അംഗങ്ങളായ രജനി രാജീവൻ, വി കെ ശ്യാമള, കരിന്തളം പാലിയേറ്റീവ് പ്രസിഡന്റ് കെ പി നാരായണൻ, ടി വി രാജീവൻ,കെ സുബീഷ്,സ്നേഹ വിജു, വിൻസി ജയൻ എന്നിവർ സംസാരിച്ചു. സുമേഷ് സുകുമാരൻ സ്വാഗതവും സി സജിത്ത് നന്ദിയും പറഞ്ഞു
No comments