Breaking News

പാണത്തൂർ സംസ്ഥാന പാതയുടെ നവീകരണ പുരോഗതി അവലോകനം ചെയ്യാൻ പനത്തടി പഞ്ചായത്ത് മോണിറ്ററിങ് കമ്മിറ്റി യോഗം ചേർന്നു


പാണത്തൂർ : പാണത്തൂർ - കാഞ്ഞങ്ങാട് സംസ്ഥാന പാതയുടെ മോണിറ്ററിംഗ് യോഗം ബളാന്തോട് വച്ചു നടന്നു. യോഗത്തിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രഘുനാഥ് അധ്യക്ഷത വഹിച്ചു. കൺവീനർ എം വി കൃഷ്ണൻ സ്വാഗതം പറഞ്ഞു.  കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ സി ജെ കൃഷ്ണൻ, അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജയദീപ്, അസിസ്റ്റൻ്റ് എൻജിനീയർ മധു വെള്ളിക്കോത്ത്, പനത്തടി ഗ്രാമപഞ്ചായത്ത് അംഗം കെ കെ വേണുഗോപാൽ, മലനാട് വികസന സമിതി ചെയർമാൻ ആർ സൂര്യനാരായണ ഭട്ട്, ജനറൽ സെക്രട്ടറി ബി അനിൽകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ അജിത് മാസ്റ്റർ, കെ ബാലൻ, ജി ഷാജിലാൽ, കെ യു കൃഷ്ണകുമാർ, കെ കെ അശോകൻ, ഷാജുപോൾ, ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി പ്രദീപ്കുമാർ എന്നിവർ സംസാരിച്ചു. 

നിർമ്മാണ പുരോഗതി വേഗതാർജ്ജിച്ചിട്ടില്ല എന്നും, തീരുമാനിച്ച സമയ ക്രമത്തിനനുസരിച്ച് പദ്ധതി പൂർത്തീകരിക്കാൻ കഴിയില്ല എന്ന ആശങ്കയും യോഗത്തിൽ ഉയർന്നു. സംസ്ഥാന പാതയുടെ അതിർത്തി കല്ലുകൾ ഇട്ട് ഭൂമി ഏറ്റെടുക്കുന്നതിന് പ്രത്യേക സർവ്വെ ടീമിനെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് മോണിറ്ററിങ് കമ്മിറ്റി യോഗം കാസർകോട് ജില്ലാ കളക്ടർ മുമ്പാകെ കത്ത് നൽകാൻ തീരുമാനിച്ചു. ബളാന്തോട് ടൗണിലെ ലെവലിംഗ്, കോൺക്രീറ്റ് വർക്കുകൾ വിലയിരുത്തി വേഗത്തിൽ പൂർത്തിയാക്കുവാൻ തീരീമാനിച്ചു. ചർച്ചകൾക്ക് കെആർഎഫ്ബി അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജയദീപും, കൺവീനർ എം വി കൃഷ്ണനും മറുപടി പറഞ്ഞു. ബളാന്തോട് - മാച്ചിപ്പള്ളി റോഡിൻ്റെ ഡ്രൈനേജ് ഗതാഗത തടസ്സം ഉണ്ടാക്കും എന്ന പരാതിയുയർന്ന സാഹചര്യത്തിൽ സ്ഥലം സന്ദർശിച്ച്, KRFB EE, AEXE, AE  എന്നിവർ പരിഹാരം ഉണ്ടാക്കാൻ തീരുമാനിച്ചു.


No comments