പയ്യാവൂരിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് പ്ലസ് ടു വിദ്യാർഥിനി ചാടി; ഗുരുതര പരിക്ക്
ആലക്കോട് : പയ്യാവൂരിൽ പ്ലസ് ടു വിദ്യാർഥിനി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് ചാടി. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ട് മണിയോടെ സേക്രട്ട് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ് മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടിയത്.
രാവിലെ 8.30-നായിരുന്നു ക്ലാസ് തുടങ്ങേണ്ടിയിരുന്നത്. നേരത്തെ തന്നെ കുട്ടി സ്കൂളിൽ എത്തിയിരുന്നു. തുടർന്ന് സ്കൂളിന്റെ മൂന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ബാസ്കറ്റ് ബോൾ കോർട്ടിലാണ് വിദ്യാർഥി വീണത്. ഇരുകാലിനും തലക്കും പരുക്കേറ്റ വിദ്യാര്‍ഥിനിയെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വിദ്യാര്‍ഥിനി കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
No comments