Breaking News

പെരിയ അംബേദ്‌കർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ പാലിയേറ്റീവ് കെയർ ദിനാചരണത്തിന്റെ ഭാഗമായി ജൂയർ റെഡ് ക്രോസ്സിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികൾക്ക് ഡയപ്പറുകളും റേഡിയോയും കൈമാറി


കാസർഗോഡ് : പെരിയ അംബേദ്‌കർ വിദ്യാനികേതൻ ഹയർ സെക്കണ്ടറി സ്കൂളിൽ പാലിയേറ്റീവ്  കെയർ ദിനാചരണത്തിന്റെ ഭാഗമായി ജൂയർ റെഡ് ക്രോസ്സിന്റെ  നേതൃത്വത്തിൽ  കിടപ്പു രോഗികൾക്ക്  ഡയപ്പറുകളും റേഡിയോയും കൈമാറി. പുല്ലുർ  പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഡോ. സി കെ സബിത പരിപാടി  ഉദ്‌ഘാടനം  ചെയ്തു. പ്രിൻസിപ്പാൾ പി സുനിൽകുമാർ  സ്വാഗതം പറഞ്ഞു.  പുല്ലുർ  പെരിയ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്  കമ്മിറ്റി ചെയർമാൻ  കെ മിനി, വാർഡ് മെമ്പർ ഉഷ ടീച്ചർ, ഹെൽത്ത് സൂപ്പർവൈസർ ബിജു, ഹെൽത്ത് ഇൻസ്‌പെക്ടർ എം വി അശോകൻ, ട്രസ്സ് അഡ്മിനിസ്ട്രേറ്റർ എ. ബിപുലാറാണി, പി ടി എ പ്രസിഡണ്ട് സത്യൻ, പാല്ലിയേറ്റീവ് നേഴ്സ് വാസന്തി എന്നിവർ പരിപാടിയിൽ സംബന്ധിച്ചു.

No comments