"മുസ്ലിം ലീഗ് നേതാക്കൾ പച്ചക്ക് വർഗീയത പറഞ്ഞിട്ടും അത് ചോദ്യം ചെയ്യാതെ കിട്ടേണ്ട അവകാശങ്ങൾ ചോദിക്കുന്ന വെള്ളാപ്പള്ളിയെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിക്കുന്നു'... ഗണേശൻ പാറക്കട്ട എസ്എൻഡിപി യോഗം പ്രവർത്തകർ വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി
വെള്ളരിക്കുണ്ട് : എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് യോഗം പ്രവർത്തകർ വെള്ളരിക്കുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി
മുസ്ലിം ലീഗ് നേതാക്കൾ പച്ചക്ക് വർഗീയത പറഞ്ഞിട്ടും അത് ചോദ്യം ചെയ്യാതെ കിട്ടേണ്ട അവകാശങ്ങൾ ചോദിക്കുന്ന
വെള്ളാപ്പള്ളി നടേശനെ രാഷ്ട്രീയക്കാരും മാധ്യമങ്ങളും വളഞ്ഞിട്ട് ആക്രമിക്കുന്നുവെന്ന് എസ്എൻഡിപി യോഗം കാസർഗോഡ് യൂണിയൻ സെക്രട്ടറി ഗണേശൻ പാറക്കട്ട പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.
പി ആർ ശശിധരൻ വെള്ളരിക്കുണ്ട് യൂണിയൻ സെക്രട്ടറി സ്വാഗതം പറഞ്ഞ ചടങ്ങിൽ വെള്ളരിക്കുണ്ട് യൂണിയൻ പ്രസിഡന്റ് ടി ആർ സോമൻ അധ്യക്ഷനായി
ഉദുമ യൂണിയൻ സെക്രട്ടറി ജയാനന്ദൻ, ഹോസ്ദുർഗ് യൂണിയൻ സെക്രട്ടറി വേണുഗോപാൽ, തൃക്കരിപ്പൂർ യൂണിയൻ കൺവീനവർ ജോഷി, പി ടി ലാലു എസ്എൻഡിപി യോഗം ഇൻസ്പെക്റ്റിംഗ് ഓഫീസർ എന്നിവർ പ്രതിഷേത സമരത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ശാഖ സെക്രട്ടറി രവീന്ദ്രൻ വെള്ളരിക്കുണ്ട് ചടങ്ങിന് നന്ദി പറഞ്ഞു.
No comments