Breaking News

സുരേഷ് വയമ്പ് കോടോം ബേളൂർ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ


കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ആയി തിരെഞ്ഞെടുക്കപ്പെട്ട സുരേഷ് വയമ്പ്. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് യൂത്ത് കോർഡിനേറ്റർ ആയി 10 വർഷക്കാലം പ്രവർത്തിച്ചു. യുവജന ക്ഷേമ ബോർഡിന്റെ പ്രവർത്തനങ്ങൾ ക്ലബ്ബുകൾക്കിടയിൽ നടത്തി കേരളത്സവം ഉൾപ്പെടെ ഏറ്റവും നല്ല രീതിയിൽ നടത്തി സംസ്ഥാന അവാർഡ് ഉൾപ്പെടെ വാങ്ങി കൊടുക്കാൻ ഇടപെട്ടു. മികച്ച കോർഡിനേറ്റർക്കുള്ള പുരസ്‌കാരം ഉൾപ്പെടെ വാങ്ങി.AKG പുരുഷ സംഘം സെക്രട്ടറി,യങ് സ്റ്റാർ ക്ലബ്ബ്‌വയമ്പ് ഗജാൻജി, പി കൃഷ്ണപിള്ള വായനശാല ജോയിന്റ് സെക്രട്ടറി എന്നീ ചുമതല വഹിക്കുന്നു. മുൻ വാർഡ് കൺവീനർ, മുൻ യൂത്ത് കോർഡിനേറ്റർ, കമ്മ്യൂണിറ്റി അംബാസിഡർ എന്നീ നിലകളിൽ എല്ലാം തിളങ്ങി ജനകീയ മുഖമായ സുരേഷ് വയമ്പ് പുതിയ കാലത്തിന്റെ വികസനത്തിനു ചുക്കാൻ പിടിക്കും.


No comments