Breaking News

ഈ മാസം 23 മുതൽ 26 വരെ പരപ്പയിൽ നടക്കുന്ന 47 മത് സംസ്ഥാന സുബ്ജൂനിയർ വോളിബോൾ ചാമ്പ്യൻ ഷിപ്പിന്റെ ലോഗോ പ്രകാശനം ചെയ്തു


പരപ്പ : 47-ാമത് സംസ്ഥാന സബ് ജൂനിയർ വോളി ബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോ അക്യുപംക്ചർ വിദഗ്ധൻ ഡോ സജീവ് മറ്റത്തിൽ പ്രകാശനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.പി. ജോസഫ് അധ്യക്ഷത വഹിച്ചു. കൺവീനർ കെ.പി.ബാലകൃഷണൻ, ജില്ലാ വോളീബോൾ അസോസിയേഷൻ പ്രസിഡന്റ് റോയി മാത്യു, സെക്രട്ടറി വി.വി. വിജയമോഹനൻ , പി. കനകരാജൻ,വ്യാപാരി വ്യവസായി ഏകോപന സമിതിഭാരവാഹികളായ ടി.അനാമയൻ ,എം.പി. സലിം, റോട്ടറി ക്ലബ്പ്രസിഡന്റ് റോയി ജോർജ്,സിജോ പി.ജോസഫ് , എ.സി.എ.ലത്തീഫ്,കുഞ്ഞികൃഷ്ണൻ കാളിയാനം , ബാലഗോപാലൻ കാളിയാനം, കാനത്തിൽ ഗോപാലൻ നായർ, സി.വി.സന്തോഷ്കുമാർ ടോപ് ടെൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രസിഡന്റ് ഷൈജൻ ചാക്കോ, എന്നിവർ സംസാരിച്ചു.

No comments