Breaking News

ഉദുമ എരോൽ കുന്നുമ്മലിൽ നിർമ്മാണ തൊഴിലാളിയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: ഉദുമ, എരോൽ കുന്നുമ്മലിൽ നിർമ്മാണ തൊഴിലാളിയെ ക്വാർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ബാര, കുണിയേരി വളപ്പിലെ പരേതനായ കണ്ണന്റെ മകൻ അരവിന്ദൻ (52) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് ക്വാർട്ടേഴ്സിനകത്ത് തൂങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മേൽപ്പറമ്പ് എസ്ഐ പ്രദീപിന്റെ നേതൃത്വത്തിൽ മൃതദേഹം ഇൻക്വസ്റ്റ് നടത്തി.

മാതാവ്: ലക്ഷ്മി. ഭാര്യ: ഷീബ. മക്കൾ: അനഘ, നന്ദന, അക്ഷയ്. സഹോദരങ്ങൾ: മാലതി, പരേതരായ കരുണൻ, ചന്ദ്രൻ.

No comments