യുവാവിനെ തടഞ്ഞു നിർത്തി വെട്ടിയും കടിച്ചും പരിക്കേൽപ്പിച്ചതായി പരാതി വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : ബളാൽ ഏറാൻചിറ്റയിൽ യുവാവിനെ തടഞ്ഞു നിർത്തി വെട്ടിയും കടിച്ചും പരിക്കേൽപ്പിച്ചതായി പരാതി. ഏറാൻചിറ്റയിലെ കെ. അനന്തു (23)വാണ് അക്രമത്തിന് ഇരയായത്. ഇയാളുടെ പരാതിയിൽ വിജേഷ് എന്നയാൾക്കെതിരെ വെള്ളരിക്കുണ്ട് പൊലീസ് കേസെടുത്തു. വ്യാഴാഴ്ച രാത്രി ഒൻപതു മണിയോടെയാണ് കേസിനാസ്പദമായ സംഭവം. അനന്തുവിന്റെ പേരിൽ ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിൽ ഒരു കേസുണ്ട്. ഈ കേസിനെ കുറിച്ച് വിജേഷ് നാട്ടിൽ പറഞ്ഞു നടക്കുന്നതിനെ കുറിച്ച് അനന്തു ചോദ്യം ചെയ്തിരുന്നു. ഈ വിരോധത്തിലാണ് അനന്തുവിനെ വിജേഷ് ആക്രമിച്ചതെന്നു വെള്ളരിക്കുണ്ട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പറയുന്നു.
No comments