Breaking News

കുട്ടികളുടെ മിഠായി വല്യച്ഛൻ യാത്രയായി .....


പെരുമ്പള  : കുട്ടികൾക്ക് ഏറെ പ്രിയങ്കരനായിരുന്ന മിഠായി വല്യച്ഛൻ പെരുമ്പള ചെട്ടുംകുഴിയിലെ ഇ കൃഷ്ണൻ നായർ എന്ന ചരടൻ നായർ ഇനി ഓർമ്മ. ജീവിതത്തിൻ്റെ ഏറിയ ഭാഗവും ബോംബെയിൽ കഴിഞ്ഞ ചരടൻനായർ ഒരു കാലത്ത് വിദേശ രാജ്യങ്ങളിലേക്ക് പോകുന്ന നിരവധി പേർക്ക് അഭയ കേന്ദ്രമായിരുന്നു. അക്കാലംതൊട്ടു തന്നെ നാട്ടിലേക്ക് വരുമ്പോൾ വലിയൊരു മിഠായിപ്പൊതി അദ്ദേഹം കൈയിൽ കരുതുമായിരുന്നു. കഴിഞ്ഞ 15 വർഷത്തിൽ ഏറെയായി തൻ്റെ ബോംബെ ജീവിതമാവസാനിപ്പിച്ച് നാട്ടിൽ താമസമാക്കിയപ്പോഴും തൻ്റെ യാത്രകൾക്കിടയിൽ കാണുന്ന കുട്ടികൾക്കെല്ലാം മിഠായി നൽകാൻ അദ്ദേഹം മറന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി പെരുമ്പള ഭാഗത്ത് നടക്കുന്ന മിക്ക ചടങ്ങുകളിലും സജീവ സാന്നിദ്ധ്യമായിരുന്നു അദ്ദേഹം. അവിടെയെത്തിയ നൂറുകണക്കിന് കുട്ടികൾക്കാണ് അദ്ദേഹം മിഠായി നൽകിയത്. കാഞ്ഞങ്ങാട് എം.എൽ.എ   ഇ ചന്ദ്രശേഖരൻ്റെ ജ്യേഷ്ഠസഹോദരനാണ് കൃഷ്ണൻ നായർ.

No comments