ഒരു വയറൂട്ടാം പുതുവത്സരത്തിൽ വ്യത്യസ്ത പ്രവർത്തനവുമായി സെന്റ് ജൂഡ്സ് എസ് പി സി യൂണിറ്റ്
വെള്ളരിക്കുണ്ട് : ഈ പുതുവത്സരത്തിൽ ഫ്രണ്ട്സ് അറ്റ് ഹോം എന്ന കമ്മ്യൂണിറ്റി പ്രോജക്ടിന്റെ ഭാഗമായി വെള്ളരിക്കുണ്ട് മങ്കയത്ത് പ്രവർത്തിക്കുന്ന ഗാന്ധിഭവൻ ലവ് ആൻഡ് കെയറിലെ അന്തേവാസികൾക്ക് വീട്ടിൽ നിന്നും പൊതിച്ചോറ് ഉണ്ടാക്കി കൊണ്ടുവന്ന് വിതരണം ചെയ്തു .സീനിയർ എസ് പി സി കേഡറ്റ് അമേയ രാജീവ് പദ്ധതിയുടെ പ്രവർത്തനം വിവരിച്ചു. വിതരണോദ്ഘാടനം സ്കൂൾ മാനേജർ റവ. ഡോ. ജോൺസൺ അന്ത്യാo കുളം ഉദ്ഘാടനം ചെയ്തു. ടൗൺ വാർഡ് മെമ്പർ ആയ ഷാജൻ പൈങ്ങോടൻ അധ്യക്ഷത വഹിച്ചു അബ്ദുറഹ്മാൻ, ശ്രീജ വാർഡ് മെമ്പർ എന്നിവർ സന്നിഹിതരായിരുന്നു. വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിലെ എ എസ് ഐ മനോജ് കെ ,സിവിൽ പോലീസ് ഓഫീസർ ഷാലി വി ജെ എന്നിവർ പ്രസംഗിച്ചു .സീനിയർ അസിസ്റ്റന്റ്സിസ്റ്റർ മിനി ജേക്കബ് , സാലി ജോസഫ് കമ്മ്യൂണിറ്റി പോലീസ് ഓഫീസറായ റാണി എം ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗാന്ധി ഭവൻ മാനേജർ റോബി സണ്ണി നന്ദി അറിയിച്ചു.മാസത്തിൽ 2 തവണ കുട്ടികൾ കൊണ്ടുവരുന്ന പൊതിച്ചോറ് അന്തേവാസികൾക്ക് നൽകി കരുത്തായി കരുതലായി ഞങ്ങൾ നിങ്ങളോടൊപ്പം ഉണ്ട് എന്ന മാതൃക നൽകുകയാണ് ഈ കുട്ടി പോലീസുകാർ
No comments