Breaking News

റാണിപുരം പെരുതടിയിൽ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടിയിലിടിച്ചു ; വാഹനം തകർന്നു

ബളാന്തോട് : പെരുതടി നെല്ലിതോടിൽ കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടിയിലിടിച്ചു. വാഹനം തകർന്നു. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കിരൺ, മനു എന്നിവർക്കാണ് പരിക്കേറ്റത്. വെള്ളിയാഴ്ച പുലർച്ചെ ഒരുമണിയോടെ റാണിപുരം റോഡിൽ നെല്ലിത്തോടിലാണ് സംഭവം. ബളാന്തോട് ഉത്സവം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന

വാഹനങ്ങൾക്കിടയിലൂടെയാണ് കാട്ടുപന്നി കുറുകെ ചാടിയത്. സ്കൂട്ടിയെ ഇടിച്ചുതെറുപ്പിക്കുകയായിരുന്നു. പരിക്കേറ്റ യാത്രക്കാർ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ ചികിൽസ തേടി. സ്ഥിരം പന്നി ശല്യമുള്ള മേഖലയാണ് പെരുതടി നെല്ലിതോട് പ്രദേശം.

No comments