Breaking News

അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടയിൽ വനിതാ പോലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ


കാസർകോട്: അറസ്റ്റു ചെയ്യാനുള്ള ശ്രമത്തിനിടയിൽ വനിതാ പോലീസുകാരിയുടെ കൈവിരൽ ഒടിച്ച് രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ. ഹൊസബെട്ടുവിലെ മൊയ്നുദ്ദീൻ സമാനെയാണ് (33)മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ പി അ ജിത്ത് കുമാറും സംഘവും അറ സ്റ്റു ചെയ്തത്. ഇന്ന് പുലർച്ചെ മംഗലാപുരം, കല്ലാപ്പു പച്ചക്കറി മാർക്കറ്റിൽ വച്ചാണ് അറസ്റ്റ്. പ്ര തി മാർക്കറ്റിൽ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാ ണ് പോലീസ് സംഘം എത്തി അ റസ്റ്റു ചെയ്തത്. കൂട്ടു പ്രതികളായ മഞ്ചേശ്വരം പിടാരര്മൂലയിലെ ഹാരിസ് (40), ബഡാജെ കജൂർ മാലിയിലെ ടി കെ മുഹമ്മദ് ഫൈസൽ (43) എന്നിവ രെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കേസിൽ ഇനി ഒരാളെ കൂടി കിട്ടാനുണ്ടെന്ന് പോലീസ് പറഞ്ഞു.


No comments