കരിന്തളം കൊല്ലമ്പാറ മഞ്ഞളംകാട് വൻ തീപിടുത്തം
കരിന്തളം:കൊല്ലംപാറ മഞ്ഞളംകാട് പ്രദേശത്ത് വൻ തീപിടുത്തം.ഇവിടെ ഏക്കറ് കണക്കിന് പാറ പ്രദേശം അഗ്നിക്കിരയായി. കക്കോൽ ഭാഗത്ത് നിന്നാണ് തി പടർന്നതെന്ന് കരുതുന്നു.ഇന്ന് ഉച്ചയോടെയാണ് സംഭവം.ഇപ്പോഴും തീ പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല.നിലവിൽ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.കാഞ്ഞങ്ങാട് നിന്നും വന്ന ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതും റവന്യൂ സ്ഥലത്തുമാണ് തീപിടുത്തം ഉണ്ടായത്.കരിന്തളം ഗവൺമെൻറ് കോളേജിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തും തീ പടർന്നിട്ടുണ്ട്. പതിവായി തീപിടുത്തം ഉണ്ടാകുന്ന മേഖലയാണിത് ഒരാഴ്ച മുമ്പ് രണ്ടുതവണ ഇവിടെ പാറപ്പുല്ലിന് തീ പിടിച്ചിരുന്നു.
No comments