കുറ്റിക്കോൽ ബേത്തൂർപ്പാറയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു
കാസർകോട്: എരിഞ്ഞിപ്പുഴ-കുറ്റിക്കോൽ റൂട്ടിൽ ബേത്തൂർപ്പാറയിൽ സ്കൂട്ടർ മറിഞ്ഞുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മുള്ളേരിയ, കടുമന, അടുക്കത്തൊട്ടിയിലെ നാരായണൻ (54) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ മംഗ്ളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം.
ഫെബ്രുവരി അഞ്ചിനാണ് അപകടമുണ്ടായത്. നാരായണൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മറിഞ്ഞായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നാരായണന് ശസ്ത്രക്രിയ അടക്കം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടത്തിൽ ബേഡകം പൊലീസ് കേസെടുത്തു.
ഭാര്യ: ശാന്ത. മക്കൾ: നിഷ, നീതു. മരുമക്കൾ: നിഷാന്ത്, നിധീഷ്.
No comments