Breaking News

പനക്കൂല്‍ തറവാട് കളിയാട്ട ഉത്സവം സമാപിച്ചു


കാഞ്ഞങ്ങാട്:- ഉയരമുള്ള മുടികള്‍ ശിരസ്സിലേന്തി  സുന്ദരമായ അടയാഭരണങ്ങള്‍ അണിഞ്ഞ് കാല്‍ച്ചിലമ്പിന്റെ  ചടുല താളത്തില്‍ ഉറഞ്ഞാടി നിരവധി തെയ്യങ്ങള്‍ ഭക്തര്‍ക്ക് അനുഗ്രഹം നല്‍കി നൂറ്റാണ്ടുകളുടെ പഴക്കമുള്ള ആചാരപെരുമേല്‍സമ്പന്നവും ക്ഷേത്രവും തറവാട് ഒരേ മതില്‍ക്കെട്ടില്‍ ഉള്ള മടിക്കൈ കക്കാട്ട് പനക്കൂല്‍ തറവാട് ശ്രീ എരിഞ്ഞിക്കാല്‍ ഭഗവതി ക്ഷേത്രല്‍ മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ രണ്ടുദിവസങ്ങളിലായി നടക്കുന്ന കളിയാട്ട ഉത്സവം സമാപിച്ചു. രണ്ടു ദിവസങ്ങളിലായി നടന്ന കളിയാട്ടത്തില്‍  ചെണ്ടമേളത്തിന്റെയും ചിലമ്പൊലി നാദത്തിന്റെയും ഭക്തി ആര്‍പ്പുവിളികളുടെയും അകമ്പടിയില്‍   അഞ്ചണങ്ങന്‍ ഭൂതം, ചെറിയ ഭഗവതി, അച്ചന്‍തെയ്യം,  പള്ളക്കരുവാളന്‍ തെയ്യം, രക്തചാമുണ്ഡി, കുരുട്ട്ചാമുണ്ഡി, പാടാര്‍ കുളങ്ങര ഭഗവതി, ഭണ്ഡ്യങ്ങാനത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി,പ്രധാന തെയ്യമായ എരിഞ്ഞിക്കാല്‍ ഭഗവതി, ഗുളികന്‍ തുടങ്ങിയ നിരവധി തെയ്യങ്ങള്‍ ഉറങ്ങാടി ഉരിയാടി ഭക്തര്‍ക്ക് മഞ്ഞള്‍ക്കുറി പ്രസാദം നല്‍കി അനുഗ്രഹിച്ചു.  ഉത്സവത്തിന്റെ ഭാഗമായി ഉത്തര കേരളത്തില്‍ അപൂര്‍വമായി നടക്കുന്ന താലപ്പൊലി എന്തിയെ ബാലികമാരുടെയും, മുത്തു കുടകള്‍ ഏന്തിയ ബാല്യക്കാരുടെയും അകമ്പടിയില്‍ എരിഞ്ഞിക്കല്‍ ഭഗവതിയും, വിഷ്ണുമൂര്‍ത്തിയും ഗുളികനും ചേര്‍ന്നുള്ള എഴുന്നള്ളത്ത് നടന്നു. ദീപാരാധന, തിടങ്ങല്‍,  തുലാഭാരം,പ്രാര്‍ത്ഥനകള്‍,അനുബന്ധ ചടങ്ങുകള്‍,അനുമോദന സദസ്സ്, കലാപരിപാടികള്‍, അന്നദാനം തുടങ്ങിയ നിരവധി ആചാരാനുഷ്ഠാന ചടങ്ങുകള്‍ ഉത്സവത്തിന്റെ ഭാഗമായി നടന്നു. രണ്ടുദിവസങ്ങളിലായി നടന്നു ഉത്സവത്തില്‍ നാട്ടിലെയും മറുനാട്ടിലെയും തറവാട്ട് അംഗങ്ങളോടൊപ്പം  വിവിധ ദേവസ്ഥാനങ്ങളിലെ ആചാരസ്ഥാനികര്‍, സമീപ പ്രദേശങ്ങളിലെ തറവാട്ട് ഭാരവാഹികള്‍, പൊതുജനങ്ങള്‍ തുടങ്ങി നിരവധി ആളുകള്‍  ഉത്സവത്തില്‍ പങ്കാളികളായി.

No comments