രാജപുരം തിരുക്കുടുംബ ഫൊറോന കുടിയേറ്റ തിരുനാളിന് വികാരി ഫാ.ജോസഫ് അരീച്ചിറ കൊടിയേറ്റി
രാജപുരം : തിരുക്കുടുംബ ഫൊറോന കുടിയേറ്റ തിരുനാളിന് വികാരി ഫാ. ജോസഫ് അരീച്ചിറ കൊടിയേറ്റി. തുടർന്ന് രാജപുരം ഫൊറോനയിലെ വികാരിമാരുടെ കാർമികത്വത്തിൽ കുർബാന നടന്നു.. നാളെ രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശനം.ഫാ.സിനോജ് കാരുപ്ലാക്കിൽ. വൈകിട്ട് 5.30ന് വണ്ണാത്തിക്കാനം കുരിശുപള്ളിയിൽ വാദ്യമളങ്ങൾ, 6.30ന് ലദീഞ്ഞ്. ഫാ.ജോർജ് കുടുന്തയിൽ. 6.45ന് തിരുക്കുടുംബത്തിന് വരവേൽപ്. ഫാ.ഷിജോ കുഴിപ്പള്ളിൽ, 8.45ന് കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.തോമസ് ആനിമൂട്ടിൽ തിരുനാൾ സന്ദേശം നൽകും. 9 മണിക്ക് പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഫാ.റോജി മുകളേൽ. തുടർന്ന് കപ്ലോൻ വാഴ്ച്‌ച. 8ന് രാവിലെ 7 മണിക്ക് പരിശുദ്ധ കുർബാന. ഫാ.ഓനായി മണക്കുന്നേൽ. 10 മണിക്ക് തിരുനാൾ റാസ. മുഖ്യകാർമികൻ ഫാ.ജയിംസ് പൊങ്ങാനയിൽ. ഫാ.ജോയി ഊന്നുകല്ലേൽ, ഫാ.ജോയൽ മുകളേൽ, ഫാ.സണ്ണി ഉപ്പൻ, ഫാ.ബിബിൻ വെള്ളാരംകല്ലിൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഫാ.ഏബ്രഹാം കണ്ടത്തിൽകുടിലിൽ തിരുനാൾ സന്ദേശം നൽകും. 12.30ന് തിരുനാൾ പ്രദക്ഷിണം. ഫാ.ആൽബിൻ പുത്തൻപറമ്പിൽ. തുടർന്ന് പരിശുദ്ധ കുർബാനയുടെ ആശീർവാദം. ഫാ.ജോമോൻ കുന്നക്കാട്ട് തടത്തിൽ.
No comments