Breaking News

സഹോദരി നല്‍കിയ മജ്ജ സ്വീകരിക്കാനാകാതെ വിദ്യാര്‍ഥി മരണത്തിനു കീഴടങ്ങി കളനാട് ചാത്തങ്കൈയിലെ എ.അഖിലാണ് (19) എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്




സഹോദരി നല്‍കിയ മജ്ജ സ്വീകരിക്കാനാകാതെ എന്‍ജിനീയറിങ് വിദ്യാര്‍ഥി മരണത്തിന് കീഴടങ്ങി. കളനാട് ചാത്തങ്കൈയിലെ എ.അഖിലാണ് (19) എറണാകുളം അമൃത ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. മജ്ജ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കായി ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് സഹോദരി നിരോഷ മജ്ജ നല്‍കിയിരുന്നു. എന്നാല്‍ ഇതു ശസ്ത്രക്രിയയിലൂടെ സ്വീകരിക്കാനാകാതെയാണ് അഖില്‍ മരണത്തിലേക്ക് നീങ്ങിയത്. മംഗളൂരു ഉള്‍പ്പെടെ വിവിധ ആശുപത്രികളില്‍ ഒരു വര്‍ഷത്തിലധികമായി ചികിത്സയിലായിരുന്നു. അഖിലിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ നാട്ടുകാര്‍ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് 40 ലക്ഷത്തിലേറെ രൂപ സ്വരൂപിച്ചിരുന്നു. ചികിത്സയ്ക്കായി കുടുംബത്തിന് 80 ലക്ഷത്തിലേറെ രൂപ ഇതിനകം ചെലവഴിച്ചിരുന്നു. ചാത്തങ്കൈയിലെ ടി.ശ്രീധരന്‍ നായരുടെയും എ.സൗമ്യയുടെയും മകനാണ്.


No comments