പുതിയുഗ യാത്രയ്ക്ക് നാളെ കാഞ്ഞങ്ങാട് സ്വീകരണം
കാഞ്ഞങ്ങാട് : പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പതുയുഗ യാത്രയ്ക്ക് ഏഴിന് കാഞ്ഞങ്ങാട് സ്വീകരണം നൽകും. രാവിലെ പത്തിന് നോർത്ത് കോട്ടച്ചേരി മെട്രോ പ്ലാസ ഗ്രൗണ്ടിലാണ് സ്വീകരണം മൻസൂർ ആശുപത്രി പരിസരത്തുനിന്ന് നേതാക്കളെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരണ വേദിയിലേക്ക് ആനയിക്കും എയിംസ് വിഷയത്തിൽ ജില്ലയോട് കാണിക്കുന്ന അവഗണന തിരഞ്ഞെടുപ്പ് സമയത്തു മാത്രം ഉയർന്നുവരുന്ന കാഞ്ഞങ്ങാട് കാണിയൂർ റെയിൽവേ പാത 15 വർഷമായി പണി തുടങ്ങിയിട്ടും തീരാത്ത റോഡ് നിർമ്മാണം മേൽപ്പാലങ്ങൾ ഡോക്ടർ ഇല്ലാത്ത സർക്കാർ ആശുപത്രികൾ തുടങ്ങിയ വിഷയങ്ങൾ യാത്രയിലൂടെ ജനങ്ങളിൽ എത്തിക്കുമെന്ന് യുഡിഎഫ് നേതാക്കളായ പ്രിൻസ് ജോസഫ്. ബഷീർ വെള്ളിക്കോത്ത്. എൻ.എ ഖാലിദ്. പി വി സുരേഷ്.സി വിഭാവനൻ.ബി പി പ്രദീപ്കുമാർ. കൂക്കൾ ബാലകൃഷ്ണൻ. ബഷീർ ആനങ്ങാടി. സി.വി തമ്പാൻ. നിസാം ഫലാഖ് എന്നിവർ അറിയിച്ചു.
No comments