പൊതു പണിമുടക്ക് വിജയിപ്പിക്കും ; ആശ വർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ ചോയ്യകോട് നടന്നു
ചോയ്യങ്കോട് : കേന്ദ്ര സർക്കാരിന്റെ തൊഴിലാളി ദ്രോഹനയങ്ങൾക്കെതിരെ ഫെബ്രുവരി 12 ന് ഐക്യ ട്രെയിഡ് യൂണിയൻ നടത്തുന്ന പൊതുപണിമുടക്ക് വിജയിപ്പിക്കാനും 9 ന് ചോയ്യങ്കോട്ടെത്തുന്ന ജാഥക്ക് സ്വീകരണം നൽകാനും ആശവർക്കേർസ് യൂണിയൻ സി ഐ ടി യു കിനാനൂർ - കരിന്തളം പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു. ചോയ്യംങ്കോട്ട് നടന്ന കൺവെൻഷൻ സി ഐ ടി യു നീലേശ്വരം ഏരിയാക്കമ്മറ്റിയംഗം പാറക്കോൽ രാജൻ ഉൽഘാടനം ചെയ്തു. പി.വി.ഗീത അധ്യക്ഷയായി എം ലീഷ , ബീന തോടംചാൽ സംസാരിച്ചു. എം നിഷ സ്വാഗതം പറഞ്ഞു
No comments