Breaking News

അംഗൻവാടി കുത്തിത്തുറന്ന് കവർച്ച ചെയ്തയാളെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു


മഞ്ചേശ്വരം: മണ്ണംകുഴിയിലെ അംഗൻവാടി കവർച്ച ചെയ്തയാളെ മഞ്ചേശ്വരം ഇൻസ്പെക്ടർ അജിത്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു. നിരവധി കവർച്ചാ കേസുകളിലെ പ്രതിയും കർണ്ണാടക പുത്തൂർ, നെല്യാടി കൊക്കട സ്വദേശിയുമായ അഷ്റഫ് (55) എന്ന ആളാണ് അറസ്റ്റിലായത്. ഇയാൾ ഉപ്പളയിൽ വാടകക്കു താമസക്കാരനാണിപ്പോഴെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരത്ത് മൂന്ന് കവർച്ചാ കേസുകളിൽ പ്രതിയായിരുന്നു ഇയാൾ. കളവു മുതൽ ഉപ്പളയിലെ ഒരു ഹിന്ദിക്കാരനാണ് വിൽപ്പന നടത്തിയതെന്ന് ഇയാൾ പൊലീസിനെ അറിയിച്ചു. കളവു മുതൽ വാങ്ങിയ ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓരോ സ്ഥലത്ത് വാടകക്ക് താമസിക്കുകയും കളവു നടത്തി ആ സ്ഥലത്തു നിന്നും മുങ്ങുകയുമാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു. പിന്നീട് അവിടെയും കളവു നടത്തിയ ശേഷം അവിടെ നിന്നു താമസം മാറ്റുന്നു. എസ്ഐ വൈഷ്ണവ് രാമചന്ദ്രൻ, ശബരികൃഷ്ണ, ഉമേശ്, സോണിയ എന്നിവരും പൊലിസ് സംഘത്തിലുണ്ടായിരുന്നു.

No comments