ബേളൂർ കുഞ്ഞിക്കൊച്ചി യുവശക്തി ഗ്രന്ഥാലയം ആൻ്റ് വായനശാല വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു
ഒടയംചാൽ: ബേളൂർ കുഞ്ഞിക്കൊച്ചി യുവശക്തി ഗ്രന്ഥാലയം ആൻ്റ് വായനശാല വിജ്ഞാന വികസന സദസ്സ് സംഘടിപ്പിച്ചു. കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ടി.പി. വന്ദന ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ റിസോഴ്‌സ് പേഴ്സൺ കെ. സുധാകരൻ പ്രഭാഷണം നടത്തി. വാർഡ് മെമ്പർ സുജി രാജൻ, സംഘാടക സമിതി ചെയർമാൻ എ. സുകുമാരൻ, വനിതാ വേദി സെക്രട്ടറി നിഖില എന്നിവർ സംസാരിച്ചു. വായനശാല സെക്രട്ടറി പി. ഗോപി സ്വാഗതം പറഞ്ഞു., വായനശാല പ്രസിഡന്റ് വി. റസാഖ് അധ്യക്ഷനായി.
No comments