വീട്ടമ്മയെ തള്ളി താഴെയിട്ട് മർദ്ദിച്ചതിന് കേസ് ബിരിക്കുളം കാട്ടിപ്പൊയിലിലാണ് സംഭവം
നീലേശ്വരം : വീട്ടു പറമ്പിലൂടെ നടന്നു പോകുന്നത് തടഞ്ഞതിലുള്ള വിരോധത്തെ തുടർന്നാണെന്നു പറയുന്നു അശ്ലീല ഭാഷയിൽ ചീത്ത വിളിക്കുകയും തള്ളിയിട്ട് മർദ്ദിക്കുകയും ചെയ്തെന്ന് പരാതി. സംഭവത്തിൽ നീലേശ്വരം പൊലീസ് കേസെടുത്തു. കാട്ടിപ്പൊയിൽ, കക്കോട്, മടുപ്പിൽ ഹൗസിലെ കെ രാഘവൻ്റെ ഭാര്യ എം കൗസല്യ (57)യുടെ പരാതിയിൽ കക്കോട്ടിലെ വിനോദിനെതിരെയാണ് കേസ്. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് കേസിനാസ്‌പദമായ സംഭവം. പരാതിക്കാരിയുടെ വീട്ടു പറമ്പിലൂടെ വിനോദ് നടന്നു പോകുന്നത് തടഞ്ഞിരുന്നു. ഈ വിരോധത്തിൽ പരാതിക്കാരിയെ തടഞ്ഞു നിർത്തി അസഭ്യം പറയുകയും തള്ളി താഴെയിട് ദോഹോപദ്രവം ഏൽപ്പിച്ചുവെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ പരിക്കേറ്റ കൗസല്യ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിൽ ചികിത്സ തേടി.
No comments