Breaking News

ബഡ്ജറ്റിൽ അവഗണിച്ചതിൽ പ്രതിഷേധിച്ച് കേന്ദ്ര സർക്കാരിനെതിരെ സിപിഐഎം പ്രവർത്തകർ കൊന്നക്കാട് വെച്ച് ബഡ്ജറ്റിന്റെ കോപ്പി കത്തിച്ചു പ്രതിഷേധിച്ചു


മാലോം : കേന്ദ്ര ഗവൺമെന്റ് അവതരിപ്പിച്ച ബഡ്ജറ്റിൽ കേരളത്തെ പാടെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സിപിഐഎം മാലോം ലോക്കൽ കമ്മിറ്റി കൊന്നക്കാട് വെച്ച് പ്രതിഷേധ പ്രകടനവും, ബഡ്ജറ്റിന്റെ കോപ്പി കത്തിക്കുകയും ചെയ്ത് പ്രതിഷേധിച്ചു.

സിപിഐഎം എളേരി ഏരിയ കമ്മിറ്റി അംഗം ടി പി  തമ്പാൻ ഉദ്ഘടനം ചെയ്തു. സിപിഐഎം മാലോം ലോക്കൽ കമ്മിറ്റി അംഗം ശ്രീജിത്ത്‌ കൊന്നക്കാട് സ്വാഗതം പറഞ്ഞു. സിപിഐഎം മാലോം ലോക്കൽ കമ്മിറ്റി അംഗം നോജ്‌ കട്ടമ്പള്ളി അധ്യക്ഷനായി.സിപിഐഎം മാലോം ലോക്കൽ സെക്രട്ടറി ദിനേശൻ കെ, പത്താം വാർഡ് മെമ്പർ  സനോജ് മാത്യു, ജോജോ മാലോം എന്നിവർ സംസാരിച്ചു.

No comments