രാജപുരം തിരുക്കുടുംബ ഫൊറോന കുടിയേറ്റ തിരുനാൾ 6 മുതൽ ആരംഭിക്കും
രാജപുരം: തിരുക്കുടുംബ ഫൊറോന കുടിയേറ്റ തിരുനാൾ 6ന് തുടങ്ങും. വൈകിട്ട് 5ന് വികാരി ഫാ.ജോസഫ് അരീച്ചിറ കൊടിയേറ്റും, 5.30ന് രാജപുരം ഫൊറോനയിലെ വികാരിമാരുടെ കാർമികത്വത്തിൽ കുർബാന. 7ന് രാവിലെ 6.30ന് കുർബാന, സെമിത്തേരി സന്ദർശനം– ഫാ.സിനോജ് കാരുപ്ലാക്കിൽ കാർമികത്വം വഹിക്കും.
വൈകിട്ട് 5.30ന് വണ്ണാത്തിക്കാനം കുരിശുപള്ളിയിൽ വാദ്യമേളങ്ങൾ, 6.30ന് ലദീഞ്ഞ്. ഫാ.ജോർജ് കുടുന്തയിൽ കാർമികത്വം വഹിക്കും. 6.45ന് തിരുക്കുടുംബത്തിനു വരവേൽപ്. ഫാ.ഷിജോ കുഴിപ്പള്ളിൽ കാർമികത്വം വഹിക്കും. 8.45ന് കോട്ടയം അതിരൂപത വികാരി ജനറൽ ഫാ.തോമസ് ആനിമൂട്ടിൽ തിരുനാൾ സന്ദേശം നൽകും. 9ന് കുർബാനയുടെ ആശീർവാദം. ഫാ.റോജി മുകളേൽ കാർമികത്വം വഹിക്കും. തുടർന്ന് കപ്ലോൻ വാഴ്ച. 8ന് രാവിലെ 7ന് കുർബാന. ഫാ.ഓനായി മണക്കുന്നേൽ കാർമികത്വം വഹിക്കും.
10ന് തിരുനാൾ റാസ. മുഖ്യകാർമികൻ ഫാ.ജയിംസ് പൊങ്ങാനയിൽ. ഫാ.ജോയി ഊന്നുകല്ലേൽ, ഫാ.ജോയൽ മുകളേൽ, ഫാ.സണ്ണി ഉപ്പൻ, ഫാ.ബിബിൻ വെള്ളാരംകല്ലിൽ എന്നിവർ സഹകാർമികത്വം വഹിക്കും. ഫാ.ഏബ്രഹാം കണ്ടത്തിൽകുടിലിൽ തിരുനാൾ സന്ദേശം നൽകും. 12.30ന് തിരുനാൾ പ്രദക്ഷിണം. ഫാ.ആൽബിൻ പുത്തൻപറമ്പിൽ. തുടർന്ന് ആശീർവാദം. ഫാ.ജോമോൻ കുന്നക്കാട്ട്തടത്തിൽ കാർമികത്വം വഹിക്കും.
No comments