അംഗങ്ങളെ ഉൾപ്പെടുത്താതെ അവഗണിച്ചു ; വെസ്റ്റ് എളേരി പഞ്ചായത്ത് വർക്കിംഗ് ഗ്രൂപ്പ് യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു
ഭീമനടി : വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്തിൽ ആസൂത്രണ സമിതി അംഗങ്ങളെ നിശ്ചയിക്കാതെയും ആസൂത്രണ സമിതി യോഗം ചേരാതെയും വർക്കിംഗ് ഗ്രൂപ്പിലേക്ക്, അംഗങ്ങളെ ഉൾപെടുത്താതെയും പ്രഹസനമെന്നോണം നിയമവിരുദ്ധമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേരുന്നതിൽ പ്രതിഷേധിച്ചാണ് യു.ഡി.എഫ് ബഹിഷ്കരണം നടത്തിയത്,
തുടർന്ന് നടന്ന പ്രതിഷേധ പ്രകടനം നടന്നു. പ്രതിഷേധ യോഗത്തിൽ ,യുഡിഎഫ് നേതാവ് എൻ.പി. അബ് ദുറന്മാൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു.
ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ജോയി കിഴക്കരക്കാട്ട് ഉത്ഘാടനം ചെയ്തു. തൃക്കരിപ്പൂർ മണ്ഡലം ലീഗ് വൈസ് പ്രസിഡൻ്റ് ജാതിയിൽ വിസ്സനാർ,പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എ .വി ഭാസ്കരൻ,പഞ്ചായത്ത് ലീഗ് സെക്രട്ടരി പി. സി .ഇസ്മാഇൽ,ടോമി. തടത്തിപറമ്പിൽ, എൻ.വി. പ്രമോദ്, ശരീഫ് വാഴപ്പള്ളി, ഷാജി അറക്കൽ കാല, റൈഹാനത്ത് ടീച്ചർ, അന്നമ്മ മാത്യു, ത്രിതല പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പ്രസംഗിച്ചു
No comments