കാറിൽ കടത്തിയ എം ഡി എം എയുമായി ചെറുവത്തൂർ തുരുത്തി സ്വദേശിയായ യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു
കാസർകോട്: കാറിൽ കടത്തിയ എം ഡി എം എയുമായി യുവാവിനെ എക്സൈസ് അറസ്റ്റു ചെയ്തു. ചെറുവത്തൂർ, തുരുത്തി, കുഴിഞ്ഞടിയിലെ എ സി സമീറി (32)നെയാണ് നീലേശ്വരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ വൈശാഖും സംഘവും അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി ചെറുവത്തൂരിലാണ് സംഭവം. കാറിൽ മയക്കുമരുന്നു കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് വാഹന പരിശോധന നടത്തുകയായിരുന്നു എക്സൈസ് സംഘം. ഇതിനിടയിൽ കാഞ്ഞങ്ങാട് ഭാഗത്തു നിന്നും എത്തിയ കാറിനു കൈകാണിച്ചുവെങ്കിലും നിർത്താൻ കൂട്ടാക്കിയില്ല. പിന്തുടർന്ന് കാർ പിടികൂടി പരിശോധിച്ചപ്പോഴാണ് 3.279 ഗ്രാം എം ഡി എം എ കണ്ടെടുത്തതെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.
എക്സൈസ് സംഘത്തിൽ അസി. എക്സൈസ് ഇൻസ്പെക്ടർമാരായ വി വി സന്തോഷ് കുമാർ, പി രാജൻ, പ്രിവന്റീവ് ഓഫീസർമാരായ വി ബാബു, കെ. പ്രദീഷ്, കെ ദിനൂപ്, സിവിൽ എക്സൈസ് ഓഫീസർമാരായ ലിമ, എം വി പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു.
No comments