Breaking News

ഇരുമ്പ് പ്ലേറ്റിലെ ദ്വാരത്തിൽ വിരൽ കുടുങ്ങിയ ആറ്‌ വയസ്സുകാരന് രക്ഷകരായി അഗ്നിരക്ഷാസേന


കാഞ്ഞങ്ങാട് : ഉപയോഗശൂന്യമായ ഇരുമ്പ് പ്ലേറ്റിലെ ദ്വാരത്തിൽ ആറുവയസ്സുകാരന്റെ കൈവിരൽ കുടുങ്ങി. കാഞ്ഞങ്ങാട് സൗത്തിലെ കാശിനാഥന്റെ വിരലാണ് കുടുങ്ങിയത്. ഏറെ ശ്രമിച്ചിട്ടും വിരൽ പുറത്തെടുക്കാൻ കഴിയാത്തതിനെ തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് അഗ്നിരക്ഷാനിലയത്തിലെത്തിച്ചു. വളരെ കട്ടികൂടിയ ഈ ഇരുമ്പ് പ്ലേറ്റ് അഗ്നിരക്ഷാ സേനക്കാർ മുറിച്ചുമാറ്റിയശേഷം കുട്ടിയുടെ വിരൽ പുറത്തെടുത്തു.

No comments