Breaking News

ചായോത്ത് എൻ.ജി. സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഹേമലത കൊയ്‌ച്ചേരിയുടെ 'സ്വപ്നങ്ങൾക്ക് ചിറക് മുളച്ചെങ്കിൽ ' കഥാസമാഹാരം പ്രകാശനം ചെയ്തു


ചായോത്ത് എൻ.ജി. സ്മാരക വായനശാല & ഗ്രന്ഥാലയത്തിന്റെ  നേതൃത്വത്തിൽ ഹേമലത കൊയ്‌ച്ചേരിയുടെ 'സ്വപ്നങ്ങൾക്ക് ചിറക് മുളച്ചെങ്കിൽ ' എന്ന കഥാസമാഹാരം പ്രകാശനം ചെയ്തു. കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .രാജൻ പ്രശസ്ത എഴുത്തുകാരി സീതാദേവി കരിയാട്ടിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ഗ്രാമപഞ്ചായത്ത് മെമ്പർ കേ.ധന്യ അധ്യക്ഷത വഹിച്ചു. പ്രശസ്ത കവി സി .എം .വിനയചന്ദ്രൻ പ്രഭാഷണം നടത്തി. നാലപ്പാടം പത്മനാഭൻ, എം.രാമചന്ദ്ര , എം.മനോഹരൻ , യു .ഉണ്ണികൃഷ്ണൻ, തോംസൺ ടോം,പി. കുമാരി , ടി.കേ.ഗംഗാധരൻ, പി.ഗോപാലകൃഷ്ണൻ. ,കെ വി കൃഷ്ണൻ, എന്നിവർ സംസാരിച്ചു. പി ബാബുരാജൻ സ്വാഗതവും ടി.വി .രത്നാകരൻ നന്ദിയും പറഞ്ഞു.

No comments