എൽ ഡി എഫ് കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം വികസന മുന്നേറ്റ ജാഥ ജാഥയുടെ സംഘാടക സമിതി രൂപീകരണം കൊന്നക്കാട് നടന്നു
കൊന്നക്കാട് : എൽ.ഡി.എഫ് സർക്കാറിൻ്റെ വികസനക്ഷേമ പദ്ധതികൾ വിശദീകരിക്കാൻ ,എൽ.ഡി.എഫ് സർക്കാരിനെതിരെ യു.ഡി.എഫ് നടത്തിവരുന്ന നുണപ്രചരണങ്ങൾ തുറന്നുകാട്ടാൻ ,കേരളത്തിന്റെ വികസനം തകർക്കാൻ ബി.ജെ.പി സർക്കാർ നടത്തിവരുന്ന ശ്രമങ്ങൾക്കെതിരെ ബഹുജനരോഷം ഉയർത്താൻ 2026 ഫെബ്രുവരി 13 ന് നടത്തുന്ന എൽ ഡി എഫ് കാഞ്ഞങ്ങാട് അസംബ്ലി മണ്ഡലം വികസന മുന്നേറ്റ ജാഥയുടെ സംഘടക സമിതി രൂപീകരണം കൊന്നക്കാട് നടന്നു.
യോഗം ടി.പി തമ്പാൻ ഉദ്ഘാടനം ചെയ്തു. മാലോം ലോക്കൽ സെക്രട്ടറി കെ. ദിനേശൻ ,ബളാൽ പഞ്ചായത്ത് മെമ്പർ സനോജ് മാത്യു എന്നിവർ സംസാരിച്ചു. യോഗത്തിൽ ചന്ദ്രൻ വിളയിൽ സ്വാഗതവും, ജോയി മൈക്കിൾ അദ്യക്ഷതയും വഹിച്ചു.
സംഘാടക സമിതി ചെയർമാൻ ജോയി മൈക്കിൾ,
കൺവിനർ കെ. ദിനേശൻ എന്നിവരേയും യോഗം തിരഞ്ഞെടുത്തു.
No comments