Breaking News

KRTA കനിവ് റബ്ബർ ടാപ്പിംഗ് അസോസിയേഷൻ സ്ഥാപക ദിനത്തോടനുബന്ധിച്ച് കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കനകപ്പള്ളി അംഗൻവാടിയും പരിസരവും വൃത്തിയാക്കി


പരപ്പ : KRTA കനിവ് റബ്ബർ ടാപ്പിംഗ് അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫെബ്രുവരി 8 സ്ഥാപക ദിനത്തോടനുബന്ധിച്ച് ബളാൽ പഞ്ചായത്തിലെ കനകപ്പള്ളി അംഗൻവാടിയും പരിസരവും വൃത്തിയാക്കി.പുതിയ ഗ്രോ ബാഗുകൾ ഉണ്ടാക്കി കുടിവെള്ള ടാങ്ക് വൃത്തിയാക്കുകയും ചെയ്തു. ബളാൽ ഗ്രാമപഞ്ചായത്ത്  പതിനേഴാം വാർഡ് ശ്യാമള എബി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് നെൽസൺ മഞ്ഞപ്പള്ളികുന്നേൽ അധ്യക്ഷനായ യോഗത്തിൽ ബളാൽ - കിനാനൂർ കരിന്തളം   പഞ്ചായത്ത് പ്രസിഡന്റ് ഡെന്നിസ്  ജോസഫ് സ്വാഗതം പറഞ്ഞു.  ജില്ലാ ട്രഷറർ ജോയ് വിരിപ്പുകാലയിൽ ആമുഖ പ്രഭാഷണം നടത്തി. അംഗൻവാടി ടീച്ചർ മണിമോൾ നന്ദി പറഞ്ഞു

No comments