ഓപ്പറേഷൻ ക്ലീൻ പനത്തടി ; ഉണങ്ങിയതും കറിവച്ചതുമായ 25 കിലോയോളം മ്ലാവിൻ്റെ ഇറച്ചിയുമായി നാലംഗ നായാട്ട് സംഘം അറസ്റ്റിൽ
രാജപുരം : ഓപ്പറേഷൻ ക്ലീൻ പനത്തടിയുടെ ഭാഗമായി വനംവകുപ്പുദ്യോഗസ്ഥർ നായാട്ട് സംഘത്തെ പിടികൂടി. 25 കിലോ ഉണങ്ങിയതും, പച്ചയും, കറിവെച്ചതടക്കമുള്ള മ്ലാവിന്റെ ഇറച്ചി ആണ് പിടികൂടിയത്. കുടുക്കുവെച്ചാണ് ഇവർ മ്ലാവിനെ പിടികൂടിയത്. റാണിപുരം നീലചാലിലെ ഡി വിനോദ് (35), ഉതിരക്കുളം എം ബാലു (57), നന്ദകുമാർ(21)പനത്തടി പുത്തൻ പുരക്കൽ ജോസ് ജോസഫ് (59) എന്നിവരെയാണ്പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വെള്ളി രാത്രി വീടുകളിൽ പരിശോധന നടത്തിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം പി രാജുവിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ
തെളിവെടുപ്പിനുശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം കാഞ്ഞങ്ങാട് ഭീമനടി സെക്ഷനിലും നായാട്ട് സംഘത്തെ പിടികൂടിയിരുന്നു.
No comments