റാണിപുരത്ത് കാട്ടുതീ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
റാണിപുരം : കേരള വനം വന്യജീവി വകുപ്പ് കാസർഗോഡ് സാമൂഹ്യ വനവൽക്കരണ വിഭാഗം ഹോസ്ദുർഗ് സോഷ്യൽ ഫോറസ്ട്രി റേഞ്ചിന്റെ നേതൃത്വത്തിൽ ജിഎച്ച്എസ് ചാമുണ്ഡിക്കുന്നിലെ ഇക്കോ ക്ലബ് വിദ്യാർത്ഥികൾക്ക് 07/02/2026ന് റാണിപുരം ഇക്കോ ടൂറിസം സെന്ററിൽ വച്ച് കാട്ടുതീ പ്രതിരോധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. ബയോളജിസ്റ്റ് നന്ദൻ വിജയകുമാർ കാട്ടുതീ പ്രതിരോധത്തെയും പരിസ്ഥിതി സംരക്ഷണത്തെയും കുറിച്ച് ക്ലാസ് എടുത്തു. ഹെഡ്മാസ്റ്റർ ശ്രീ. അശോകൻ.പി, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ (ഗ്രേഡ് )ശ്രീമതി യശോദ.പി.സി അധ്യാപകരായ ശ്രീ.ഉദയകുമാർ, ശ്രീമതി സിന്ധു,ശ്രീമതി രജിത, പി ടി എ പ്രസിഡന്റ് ശ്രീ.സുഹാസ് എന്നിവർ സംസാരിച്ചു. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിനു.കെ.ആർ,ബീറ്റ് ഫോറസ്റ്റ് ഓഫീസർ രഞ്ജിത്ത്.ബി,ലിജോ സെബാസ്റ്റ്യൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പരിപാടിയോടനുബന്ധിച്ച് കാട്ടുതീ പ്രതിരോധത്തെ കുറിച്ചുള്ള വിവരങ്ങൾ ഉൾപെടുത്തിയ pamphlet വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ഇക്കോടൂറിസം സെന്റർ ജീവനക്കാർക്കും വിതരണം ചെയ്തു.ക്യാമ്പിന്റെ ഭാഗമായി റാണിപുരം മലമുകളിലേയ്ക്ക് നടത്തിയ ട്രക്കിങ് വിദ്യാർഥികൾക്ക് വേറിട്ട അനുഭവമായി.
No comments