തീവ്ര വോട്ടർ പട്ടിക പരിഷ്കരണം ജില്ലാ കളക്ടർ ഫോമുകളുടെ പ്രോസസ്സിങ് പ്രവർത്തികൾ വിലയിരുത്തി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട ആക്ഷേപങ്ങളും പരാതികളും ഉന്നയിക്കുന്നതിനുള്ള ഫോമുകളുടെ പ്രോസസിംഗ് പ്രവർത്തികൾ വിലയിരുത്താനും ഫോം പ്രോസസിംഗ് സംബന്ധിച്ച് സ്വീകരിച്ച നടപടികൾ അവലോകനം ചെയ്യുന്നതിനും ജില്ലാ കളക്ടർ കെ ഇമ്പശേഖർ വിവിധ ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർമാരുടെ കാര്യാലയങ്ങൾ സന്ദർശിച്ചു.
ഫെബ്രുവരി 9-നകം ജില്ലയിലെ ഹിയറിംഗ് പ്രക്രിയ പൂർത്തിയാക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി കളക്ടർ അറിയിച്ചു.
കാസറഗോഡ് ജില്ലയിൽ തീവ്ര വോട്ടർ പട്ടികപരിഷ്കരണ പ്രക്രിയയുടെ ഭാഗമായി ഹിയറിംഗ് പുരോഗമിക്കുന്നു. ജില്ലയിൽ 124744 പേർക്ക് ഹിയറിങ്ങ് നോട്ടീസ് നൽകിയതിൽ 112817 പേരു ടെ ഹിയറിങ്ങ് പൂർത്തിയാക്കി. ബാക്കിയുള്ള 11927 പേരുടെ ഹിയറിങ്ങ് പൂർത്തിയാക്കുന്നതോടെ കാസറഗോഡ് ജില്ല 100% എന്ന നേട്ടത്തിലേക്ക് കടക്കും.
ഹിയറിങ്ങ് നടത്തി അപേക്ഷകൾ തീർപ്പാക്കുന്നതിൽ തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ, കാസറഗോഡ്, മഞ്ചേശ്വരം മണ്ഡലങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്.
No comments