കോൺഗ്രസ് വിട്ട് സിപിഐഎംന്റെ ഭാഗമായി വന്ന ബളാൽ പഞ്ചായത്ത് അംഗം സനോജ് മാത്യു ഉൾപ്പെടെ ഉള്ളവരെ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ രക്തപതാക നൽകി സ്വീകരിച്ചു
കൊന്നക്കാട് : കോൺഗ്രസിന്റെ കെടുകാര്യസ്ഥതയിലും സ്വജനപക്ഷപാതത്തിലും വികസനവിരുദ്ധ നിലപാടിലും പ്രതിഷേധിച്ച് കോൺഗ്രസ് വിട്ട് സിപിഐ എംമായി ബന്ധപ്പെട്ട് പ്രവർത്തികാകാൻ തയ്യാറായവർക്ക് സ്വീകരണം നൽകി. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെതിരെ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച സനോജ് മാത്യുവിന്റെ നേതൃത്വത്തിൽ മുട്ടോംകടവിലെ കെ പി മോഹനൻ, കെ പി തമ്പാൻ, രവീന്ദ്രൻ, സുബ്രഹ്മണ്യൻ, ബിനു എം കണ്ണംവയൽ, സുധീഷ് കുമ്പളപ്പള്ളി, ബിജോ തോമസ്, ജെൻസി ബിജോ എന്നിവരുൾപ്പെ ഒമ്പത് കുടുംബംങ്ങളാണ് നേരിന്റെ പക്ഷത്തേക്ക് ചേർന്നത്. ഇവരെ സിപിഐ എം ജില്ലാ സെക്രട്ടറി എം രാജഗോപാലൻ എംഎൽഎ ചെമ്പതാക നൽകി ചെങ്കൊടിതണലിലേക്ക് സ്വീകരിച്ചു. ബോണി പുല്ലാട്ട് അധ്യക്ഷനായി. ജില്ലാ കമ്മിറ്റി അംഗം പി ആർ ചാക്കോ, ഏരിയ സെക്രട്ടറി എ അപ്പുക്കുട്ടൻ, ടി പി തമ്പാൻ, സനോജ് മാത്യു ഏന്നിവർ സംസാരിച്ചു. കെ ദിനേശൻ സ്വാഗതം പറഞ്ഞു.
No comments