എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിലേക്ക് രണ്ട് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റോഡിന്റെ നിർമാണ പ്രവർത്തനോത്ഘാടനം എം രാജഗോപാലൻ എംഎൽഎ നിർവഹിച്ചു
ഭീമനടി : എളേരിത്തട്ട് ഇ കെ നായനാർ സ്മാരക ഗവ. കോളേജിലേക്ക് സർക്കാർ രണ്ട് കോടി രൂപ ചെലവഴിച്ച് നിർമിക്കുന്ന റോഡിന്റെ നിർമാണ പ്രവർത്തനം എം രാജഗോപാലൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി വി അനു അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഒക്ലാവ് കൃഷ്ണൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീത രാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ ടി ജോസ്,പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻമാരായ കെ ജനാർദനൻ, എം രോഹിണി, സിപിഐ ജില്ലാ സെക്രട്ടറി സി പി ബാബു, സിപിഐ എം ഏരിയ സെക്രട്ടറി എ അപ്പുകുട്ടൻ, ലെനീഷ് എന്നിവർ സംസാരിച്ചു. പഞ്ചായത്ത് അംഗം കെ ഒ അനിൽകുമാർ സ്വാഗതം പറഞ്ഞു.
No comments