Breaking News

പാണത്തൂർ ഗവ: വെൽഫെയർ ഹൈസ്കൂളിൻ്റെ കെട്ടിടോദ്ഘാടനവും, കമാനത്തിൻ്റെ ഉദ്ഘാടനവും നടത്തി


പാണത്തൂർ : സംസ്ഥാന വിദ്യഭ്യാസ വകുപ്പിൻ്റെ വിദ്യാകിരണം പദ്ധതിയിൽ പെടുത്തി ഒരു കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച്  നിർമ്മിച്ച പാണത്തൂർ ഗവ: വെൽഫെയർ ഹൈസ്കൂളിൻ്റെ പുതിയ കെട്ടിടത്തിൻ്റെയും, പൊതുജനങ്ങളുടെ സഹകരണത്തോടെ പി.ടി.എ നിർമ്മിച്ച കമാനത്തിൻ്റെയും ഉദ്ഘാടനം നടത്തി.  സ്കൂൾ കെട്ടിടത്തിൻ്റെ ഉദ്ഘാടനം ഇ ചന്ദ്രശേഖരൻ എം എൽ.എ യും, കമാനത്തിൻ്റെ ഉദ്ഘാടനം പനത്തടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി രഘുനാഥും നിർവ്വഹിച്ചു. കാസറഗോഡ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സാബു അബ്രഹാം അധ്യക്ഷത വഹിച്ചു. പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പത്മകുമാരി, സ്ഥിരം സമിതി അധ്യക്ഷ സുപ്രിയ അജിത്ത്, ഭരണസമിതി അംഗങ്ങളായ റീന തോമസ്, എം ഷിബു, പി.ഇ.സി കൺവീനർ കെ.പി വിനയരാജൻ മാസ്റ്റർ, വിവിധ രാഷ്ട്രിയ കക്ഷി നേതാക്കളായ പി തമ്പാൻ, എം.എം തോമസ് പ്രതാപചന്ദ്രൻ, പി രാമചന്ദ്ര സറളായ, എം.ബി ഇബ്രാഹിം, പി.ടി.എ പ്രസിഡൻ്റ് ഷിനോദ് വി.ജി, എസ്.എം.സി ചെയർമാൻ എം.കെ സുരേഷ്, എം.പി.ടി.എ പ്രസിഡൻ്റ് പുഷ്പ കെ,സീനിയർ അസിസ്റ്റൻ്റ് റോബിൻ എം.കെ, സ്കൂൾ ലീഡർ അഭയ് മോഹൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക അംബിക കെ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി സുമതി പി. കെ നന്ദിയും പറഞ്ഞു.


No comments