Breaking News

ദേശീയ കരാട്ടെ ടൂർണമെന്റിൽ പനത്തടിയിലെ കുരുന്നുകൾക്ക് അഭിമാനനേട്ടം


പാണത്തൂർ: മംഗളൂരു ഫാദർ മുള്ളർ സ്റ്റേഡിയത്തിൽ നടന്ന ദേശീയതല ഓൾ ഇന്ത്യൻ ഓപ്പൺ കരാട്ടെ ടൂർണമെന്റിൽ പനത്തടിയിലെ വിദ്യാർത്ഥികൾ മികച്ച വിജയം കൈവരിച്ചു. അണ്ടർ 10 വിഭാഗത്തിൽ അഹാൻ വി ആറും അണ്ടർ 12 വിഭാഗത്തിൽ ആദ്യ വേണുവും ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. കട്ട, കുമിതേ എന്നീ വിഭാഗങ്ങളിലായാണ് ഇവർ മത്സരിച്ചത്.

സെന്റ് മേരീസ് സ്കൂളിലെ വിദ്യാർത്ഥികളായ അഹാൻ ഒന്നാം ക്ലാസ്സിലും ആദ്യ വേണു ആറാം ക്ലാസ്സിലുമാണ് പഠിക്കുന്നത്. പനത്തടിയിൽ പ്രവർത്തിക്കുന്ന ഷാൻഗയി കരാട്ടെ പരിശീലകനും കായിക അധ്യാപകനുമായ വേണു മാഷിന്റെ ശിക്ഷണത്തിലാണ് ഇവർ വർഷങ്ങളായി ആയോധനകല അഭ്യസിക്കുന്നത് . വിവിധ വിഭാഗങ്ങളിലായി ഏകദേശം 2400 ഓളം കുട്ടികൾ പങ്കെടുത്ത വലിയൊരു ടൂർണമെന്റിലാണ് ഈ കൊച്ചു മിടുക്കന്മാർ നാടിന് അഭിമാനമായി മാറിയത്. ടൂർണമെന്റിന്റെ ഉദ്ഘാടനം ഫാദർ മൈക്കിൽ നിർവഹിച്ചു.

No comments