Breaking News

കൗമാരക്കാരായ പെൺകുട്ടികൾക്ക് നൽകുന്ന എച്ച് .പി. വി വാക്സിനേഷന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു


ചിറ്റാരിക്കാൽ : ഗർഭാശയഗള കാൻസറിന് പ്രധാന കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമാ വൈറസിനെതിരെ  വാക്സിനിലൂടെ പ്രതിരോധം നേടിയെടുക്കാൻ  കൗമാര ക്കാരായ പെൺകുട്ടികൾക്ക് നൽകുന്ന എച്ച് .പി. വി വാക്സിനേഷന് ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തിൽ തുടക്കം കുറിച്ചു.

വാക്സിനേഷൻ ബോധവൽക്കരണത്തിൻ്റെ ഭാഗമായി ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് ജ്യോതിസ്, കരിന്തളം കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യമോൾ എന്നിവർ അവരുടെ കൗമാരപ്രായക്കാരായ പെൺകുട്ടികൾക്ക് വാക്സിനേഷൻ്റെ ആദ്യ ഡോസുകൾ നൽകി മാതൃകയായി. ആദ്യ ദിവസം അഞ്ച് കുട്ടികൾ വാക്സിൻ സ്വീകരിച്ചു.

ചിറ്റാരിക്കാൽ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. അനു പ്രസാദ്, പബ്ലിക് ഹെൽത്ത് നേഴ്സ് പുഷ്പജ എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി.

No comments