വീട്ടിൽ തനിച്ച് താമസിക്കുന്ന നെല്ലിയടുക്കം സ്വദേശിനിയായ മധ്യവയസ്ക്കയെ വീടിന് സമീപം മരിച്ചനിലയിൽ
കരിന്തളം:വീട്ടിൽ തനിച്ച് താമസിക്കുന്ന മധ്യവയസ്ക്കയെ വീടിന് സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു.നെല്ലിയടുക്കം മൂത്താടിയിലെ കെ പി ജാനകി ( 67) യെയാണ് വീടിനു സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്.ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.ജാനകി വീട്ടിൽ തനിച്ചാണ് താമസം.സമീപത്ത് തന്നെയാണ് മകൻ്റെ വീട്.ഭർത്താവ് പരേതനായ വി ബാലൻ.മക്കൾ:കെ പി ലത ,കെ പി രാജീവൻ.മരുമക്കൾ:പുഷ്പ,പരേതനായ രാജൻ.സഹോദരങ്ങൾ:കെ പി രാഘവൻ (സിപിഎം വാളൂർ ബ്രാഞ്ച് അംഗം),പരേതരായ അമ്പു ,വെള്ളുങ്ങ, കൊട്ടൻ ,അമ്പാടി , തമ്പായി, കണ്ണൻ, കല്യാണി.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
No comments