കോടോം ബേളൂരിൽ വ്യവസായ ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു
കോടോം ബേളൂർ: കേരള സർക്കാർ വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം കാസർഗോഡ്, താലൂക്ക് വ്യവസായ ഓഫീസ് ഹൊസ്ദുർഗ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ പൊതു ബോധവൽക്കരണ ശില്പശാല സംഘടിപ്പിക്കുന്നു. "എന്റെ സംരംഭം നാടിന്റെ അഭിമാനം" എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ പരിപാടി നടക്കുന്നത്.
2026 ഫെബ്രുവരി 20 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് ഹാളിലാണ് ശില്പശാല നിശ്ചയിച്ചിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. വി. ജയചന്ദ്രൻ നിർവ്വഹിക്കും.
No comments