Breaking News

ജില്ലാ കലക്ടര്‍ കെ ഇമ്പശേഖറിനെ സ്ഥലംമാറ്റി;  അര്‍ജുന്‍ പാണ്ഡ്യന്‍ പുതിയ കാസര്‍കോട് കളക്ടര്‍


കാസർകോട്: കാസർകോട് ജില്ലാ കലക്ടർ കെ ഇമ്പ ശേഖറിനെ സ്ഥലംമാറ്റി. തൃശ്ശൂർ കലക്ടർ അർജുൻ പാണ്ഡ്യനാണ് പുതിയ കാസർകോട് കളക്ടർ. ടൂറിസം ഡയറക്ടർ ശിഖസുരേന്ദ്രനെ തൃശൂർ കലക്ടറായി നിയമിച്ചു. ഇമ്പ ശേഖറിന് പകരം നിയമനം നൽകിയിട്ടില്ല. ഇടുക്കിയിലെ ഏലപ്പാറ ബോണാമിയിൽ ജനിച്ച അർജുൻ, 2016ബാച്ച് കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്. പർവതാരോഹണത്തിലെ അദ്ദേഹത്തിന്റെ നേട്ടങ്ങൾ ശ്രദ്ധേയമാണ്. ആഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ കിളിമഞ്ചാരോയും യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എൽബ്രസും കീഴടക്കിയ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥനാണ്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ട് അദ്ദേഹം, തേയിലച്ചാക്ക് ചുമന്നും ട്യൂഷൻ എടുത്തും പഠിച്ചുമാണ് ഐഎഎസ് നേടിയത്. തിരുവനന്തപുരം കിളിമാനൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ട പഠനത്തിനു ശേഷം കൊല്ലം ടികെഎം എൻജിനീയറിങ് കോളജിൽ ബിടെക് പൂർത്തിയാക്കി. 2014ൽ ടിസിഎസിൽനിന്നു രാജിവച്ചു മുഴുവൻ സമയവും പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. 2016ൽ ഐഎഎസ് നേടി. 2019ൽ ഒറ്റപ്പാലം സബ് കളക്ടർ ആയി ചുമതലയേറ്റു.2024 ജൂലായ് മുതൽ തൃശ്ശൂരിലെ കലക്ടറാണ്. പാലക്കാട് മെഡിക്കൽ കോളജിന്റെ സ്പെഷൽ ഓഫിസർ പദവിയും ഉണ്ടായിരുന്നു. ഭാര്യ: ഡോ. പി.ആർ.അനു.

No comments