വേനൽ കടുത്തു വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിനെതിരെ ശാശ്വത പരിഹാരം കാണണം ; ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി
വെള്ളരിക്കുണ്ട് : വേനൽ കടുത്തതോടെ വന്യമൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നതിനെതിരെ ശാശ്വത പരിഹാരം കാണണമെന്നു ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
ബളാൽ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളായ പുല്ലൊടി, മരുതോം, പാടി,ശിവഗിരി, പടയംങ്കല്ല്,കൊന്നക്കാട്,മൈക്കയം എന്നിടങ്ങളിൽ
വന്യമൃഗ ആക്രമണം രൂക്ഷമായിരിക്കുകയാണ്.കഴിഞ്ഞ ദിവസങ്ങളിൽ പുല്ലൊടിയിൽ കാട്ടാന ഇറങ്ങി കമുക്, തെങ്ങ്, വാഴ, കുരുമുളക്, കശുവണ്ടി ഉൾപ്പെടെയുള്ള കാർഷിക വിളകൾ നശിപ്പിക്കുകയുണ്ടായി. വന്യമൃഗങ്ങളുടെ ആക്രമണങ്ങളിൽ
കാർഷിക വിളകൾക്ക് ഉണ്ടാകുന്ന നഷ്ടം മൂലം മലയോര മേഖലയിലെ കർഷകരുടെ ജീവിതം താറുമാറായിരിക്കുകയാണ്.
മലയോര കർഷകർ വീടും കൃഷിയും ഉപേക്ഷിച്ച് പാലായനം ചെയ്യേണ്ട ഗുരുതരമായ സാഹചര്യമാണ് ഇവിടങ്ങളിൽ നിലനിൽക്കുന്നതെന്നും
ഇതിനെതിരെ അടിയന്തര നടപടി അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും ബളാൽ മണ്ഡലം കോൺഗ്രാസ് കമ്മിറ്റി ആവശ്യപ്പെട്ടു.
മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എംപി ജോസഫ് അധ്യക്ഷത വഹിച്ചു
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ടും ഗ്രാമപഞ്ചായത്ത് പാർലമെന്റ്റപാർട്ടി ലീഡർ രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു
കെ പി സി സി മെംബർ മീനാക്ഷി ബാലകൃഷ്ണൻ. ഡിസിസി ജനറൽ സെക്രട്ടറി . ഹരീഷ് പി നായർ , ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ ലത . ജില്ലാ പഞ്ചായത്ത് മെമ്പർ ബിൻസി ജെയിൻ അലക്സ് നെലികാല മോൻസിജോയി ജെസി ടോമി. ഷോബി ജോസഫ് മിനി മാത്യു .പി വി ജിത . മാർട്ടിൻ ജോർജ് . പി കെ ബാലചന്ദ്രൻ .വി മാധവൻ നായർ സിബിച്ചൻ പുളിങ്കാല . ഷാജൻ ജോസഫ് .കെ സുരേന്ദ്രൻ . ധന്യാ ദേവിദാസ് . സി വി ശ്രീധരൻ . ജോസ് വർഗീസ് . ജോസഫ് വർക്കി . ടി വി ചന്ദ്രൻ . തുടങ്ങിയവർ പ്രസംഗിച്ചു പി രാഘവൻ സ്വാഗതവും കെ എം.ബെന്നി നന്ദിയും പറഞ്ഞു
No comments