പാണത്തൂരിൽ അപൂർവ്വ ഇനം 'വരകുറിയൻ' പാമ്പിനെ പിടികൂടി; വനത്തിൽ തുറന്നുവിട്ടു
പാണത്തൂർ: വംശനാശഭീഷണി നേരിടുന്ന അപൂർവ്വ ഇനത്തിൽപ്പെട്ട 'വരകുറിയൻ' (Forsten's Cat Snake) പാമ്പിനെ പാണത്തൂരിൽ പിടികൂടി. പട്ടുവത്തുള്ള അംഗൻവാടിക്ക് സമീപം രാജൻ മാഷുടെ വീട്ടുപരിസരത്ത് നിന്നാണ് ഈ പാമ്പിനെ കണ്ടെത്തിയത് . നൂറുകണക്കിന് പാമ്പുകളെ റെസ്ക്യൂ ചെയ്തിട്ടുള്ള സ്നേക്ക് ക്യാച്ചർ റെജിക്ക് തന്റെ ഔദ്യോഗിക ജീവിതത്തിൽ ആദ്യമായാണ് ഇത്തരമൊരു പാമ്പിനെ നേരിട്ട് കാണാൻ സാധിക്കുന്നത്.
ഏകദേശം ഒരു മുഴുത്ത ചേരയുടെ അത്രയും വലിപ്പമുള്ള ഈ വരകുറിയൻ പാമ്പ് വിഷപ്പാമ്പ് വിഭാഗത്തിൽ പെടുന്നതാണ്. പഞ്ചായത്തിൽ തന്നെ ആദ്യമായാണ് ഈ ഇനം പാമ്പിനെ കാണുന്നതെന്ന് നാട്ടുകാർ പറയുന്നു. പനത്തടി സെക്ഷൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ പ്രവീണിന്റെ സാന്നിധ്യത്തിൽ റെജി പാമ്പിനെ സുരക്ഷിതമായി വനത്തിൽ തുറന്നുവിട്ടു.
No comments