സമഗ്ര വികസനം ലക്ഷ്യമിട്ട് വെസ്റ്റ് എളേരി പഞ്ചായത്തിന്റെ 2026-27 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് പ്രസീതാ രാജൻ അവതരിപ്പിച്ചു
ഭീമനടി : സമഗ്ര വികസനം ലക്ഷ്യമിട്ട് വെസ്റ്റ് എളേരി പഞ്ചായത്തിന്റെ 2026-27 വർഷത്തേക്കുള്ള ബജറ്റ് വൈസ് പ്രസിഡണ്ട് പ്രസീതാ രാജൻ അവതരിപ്പിച്ചു. നിലവിലെ ഭരണസമിതിയുടെ ആദ്യ ബജറ്റും 14ാം പഞ്ചവത്സര പദ്ധതിയുടെ അവസാന വര്‍ഷ ബജറ്റുമാണ് .
കാർഷിക മേഖലയുടെ പുരോഗതി, ചെറുകിട സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കൽ, പരിസ്ഥിതി സംരക്ഷണം, ഡിജിറ്റൽ സേവനങ്ങൾ വിപുലീകരിക്കൽ, വിദ്യാഭ്യാസവും ആരോഗ്യവും ശക്തിപ്പെടുത്തൽ എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. അതോടൊപ്പം, സംസ്ഥാന സര്‍ക്കാരും കേന്ദ്രസർക്കാരും നടപ്പിലാക്കുന്ന വിവിധ പദ്ധതികളുമായി ഏകോപനം ഉറപ്പാക്കിയും കൂടുതൽ ധനസഹായം പഞ്ചായത്തിലേക്ക് എത്തിക്കുന്നതിനും ശ്രമിച്ചിരിക്കുന്നു.
സാമ്പത്തിക നിയന്ത്രണം ഉറപ്പാക്കിക്കൊണ്ട് വരുമാന വർധനവിനും ചെലവുകളുടെ ഫലപ്രാപ്തിക്കുമായി കൃത്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ജനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കിട്ടുണ്ട്.
ആകെ വരവ് 426452026/-രൂപ,
ആകെ ചെലവ് 411597026/-രൂപ
ബാക്കി - 33001807/-രൂപ ( ഓപ്പണിംങ് ബാലൻസ് അടക്കം)
പഞ്ചായത്ത് പ്രസിഡൻ്റ് പി.വി.അനു അധ്യക്ഷം വഹിച്ചു.സ്റ്റാൻസ്റ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.ജനാർദൻ, എം. രോഹിണി, ടി.വി.ജോൺ ,അനിൽകുമാർ പ്രസംഗിച്ചു.ഈ ബജറ്റിൽ നൂതന ആശയങ്ങൾ ഒന്നുമില്ലെന്നും, ബജറ്റ് കോപ്പിയിൽ ഭരണഭാഷയായ മലയാളം ഉപയോഗിച്ചില്ലെന്നും മെമ്പറായ റൈഹാനത്ത് ടീച്ചർ പറഞ്ഞു
No comments