സ്വകാര്യ ബസിലെത്തിയ യുവാവിനെ കാത്ത് വയനാട് അതിർത്തിയിൽ എക്സൈസ്! ലക്ഷങ്ങളുടെ മെത്താഫിറ്റമിനുമായി കാസർഗോഡ് സ്വദേശി പിടിയിൽ
സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനത്ത് ചില്ലറവില്‍പ്പന ലക്ഷ്യമിട്ട് കടത്തിയ വന്‍ മെത്താഫിറ്റമിന്‍ ശേഖരവുമായി യുവാവിനെ എക്സൈസ് പിടികൂടി. കാസര്‍ഗോഡ് മഞ്ചേശ്വരം ഇടനാട് സീത്താന്‍ഗോളി വികാസ് നഗര്‍ സ്വദേശി വികാസ് നഗര്‍ വീട്ടില്‍ മുഹമ്മദ് സുമൈര്‍ (28) എന്നയാളാണ് അറസ്റ്റിലായത്. എക്‌സൈസ് ഇന്റലിജന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന അതിര്‍ത്തിയായ പൊന്‍കുഴിയില്‍ വെച്ച് സുല്‍ത്താന്‍ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. ചെന്നൈയില്‍ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലെ യാത്രക്കാരനായിരുന്നു മുഹമ്മദ് സുമൈര്‍. 63.957 ഗ്രാം മെത്താഫിറ്റാമിന്‍ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.
No comments